മയ്യിൽ :-കയരളം നോർത്ത് എ എൽ പി സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുട്ടിച്ചങ്ങല തീർത്തു. പ്രധാനാധ്യാപിക എം ഗീത ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. വി സി മുജീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയത്തിൽ കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കാലാവതരണങ്ങളും പായസ വിതരണവും നടന്നു. എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ, ഖദീജ എന്നിവർ സംസാരിച്ചു.