കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ചുറ്റുമതിൽ പുനർനിർമ്മാണം ശിലാസ്ഥാപനം നാളെ ഞായറാഴ്ച


കൊളച്ചേരി :- 
കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നിലവിൽ ക്ഷയിച്ചു പോയ ചുറ്റുമതിൽ ജീർണോദ്ധാരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. 

നാളെ ഞായറാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടക്കും. വളരെ പുരാതനമായ ഈ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ വർഷങ്ങളായി ജീർണ്ണാവസ്ഥയിൽ ആണ്. പുനർനിർമ്മാണ യജ്ഞത്തിൽ എല്ലാവരുടെയും പങ്കാളിത്തവും സഹായസഹകരണവും  ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു. 

Previous Post Next Post