പള്ളിപ്പറമ്പ്:- ഇന്ദിര ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഐ എൻ സി വാരിയേഴ്‌സ് പള്ളിപ്പറമ്പ് വെർച്യുൽ മീറ്റിങ് സംഘടിപ്പിച്ചു. തീവ്രവാദികളുടെ വെടിയുണ്ടകൾ ക്കിരയായി രക്ത സാക്ഷിത്വം വഹിച്ച ഇന്ദിരാ ഗാന്ധിയുടെ മണ്ണിൽ തീവ്രവാദികകളെയും വർഗീയവാദികളെയും വിഘടന വാദികളെയും വളരാൻ അനുവദിക്കുകയില്ല എന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് പരിപാടിയിൽ സംസാരിച്ച ജില്ലാ കോൺഗ്രസ് സെക്രട്ടറി രജിത് നാറാത്ത് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കെപിസിസി മെമ്പർ അഡ്വക്കേറ്റ് വി പി അബ്ദുൽ റഷീദ്, കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി അംഗവും ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ടുമായ കെ കെ മുസ്തഫ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. ശിവദാസൻ, മണ്ഡലം പ്രസിഡണ്ട് കെ ബാല സുബ്രമണ്യൻ, ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് അമീർ എ പി, ഇൻകാസ്, യു എ ഇ ജനറൽ സെക്രട്ടറി എസ് മുഹമ്മദ് ജാബിർ, കൂടാതെ മുതിർന്ന നേതാക്കളായ അബ്ദുള്ള കൈപ്പയിൽ, കെ പി മുനീർ തുടങ്ങിയവർ സംസാരിച്ചു.
യോഗം അഡ്മിന്മാരായ റാഫി പറമ്പിൽ, ഇബ്രാഹിം വളക്കൈ, അമീർ എൽ, അബ്ദുൽ ജലീൽ എം വി എന്നിവർ നിയന്ത്രിച്ചു.