കുറ്റ്യാട്ടൂർ:-പഴശ്ശി എ എൽ പി സ്കൂൾ ഉപജില്ലാ കലോത്സവം, ശാസ്ത്ര മേള, സ്പോർട്സ് മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വാർഡ് മെമ്പർ ശ്രീ.യൂസഫ് പാലക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ മാനേജർ ശ്രീ കെ കമാൽ ഹാജി കുട്ടികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു.
പ്രധാനാധ്യാപിക ശ്രീമതി കെ പി രേണുക,SRG കൺവീനർ ശ്രീമതി പി എം ഗീതാബായ് എന്നിവർ സംസാരിച്ചു.