കണ്ണിന്റെ പ്രാധാന്യം കാണാതെ പോകരുത് : കെ.വി.സുമേഷ് എംഎൽഎ


ചേലേരി: - 
കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രവിഭാഗം, എടക്കെെ വാർഡ് വികസനസമിതി,വളവിൽ ചേലേരി പ്രഭാത് വായനശാല,  സ്പർശനം ചാരിറ്റബിൾ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സൗജന്യനേത്ര പരിശോധന ക്യാമ്പ് വളവിൽ ചേലേരിയിൽ നടന്നു.

കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് പൊതു സമൂഹത്തിന് എറെ ഗുണം ചെയ്യുമെന്നും കണ്ണിന്റെ പ്രാധാന്യം കാണാതെ പോകരുതെന്നും എംഎൽഎ പറഞ്ഞു. ഡോ. സന്ധ്യറാം നേത്രസംരക്ഷണ ക്ലാസ് നയിച്ചു. കണ്ണിനുള്ള പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന് അവർ പറഞ്ഞു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്കെ.പി. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി. വത്സൻ, ഇ.കെ.അജിത, കെ.സി.സീമ, വി.വി.ഗീത, എം. റാസിന, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.പി. ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ് ബാബു, പ്രഭാത് വായനശാല ഭാരവാഹികളായ സി.വി.രാജൻ, പി.വിനോദ്, സ്പർ ശ്നം ഭാരവാഹികളായ എം.കെ.ചന്ദ്രൻ, എം.കെ.ബാബു, പകൽവീട് സെക്രട്ടറി പി.രാമകൃഷ്ണൻ, എം. കാർത്ത്യായനി എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രവിഭാഗവും എടക്കെെ വാർഡ് വികസനസമിതിയും വളവിൽ ചേലേരി പ്രഭാത് വായനശാലയും  സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായിട്ടാണ്  സൗജന്യനേത്ര പരിശോധനക്യാമ്പ് വളവിൽ ചേലേരിയിൽ സംഘടിപ്പിച്ചത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.


Previous Post Next Post