മയ്യിൽ:-കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥികൾ പലഹാര മേള ഒരുക്കി. പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്. കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഇരുപത്തഞ്ചോളം വിഭവങ്ങൽ പ്രദർശനത്തിനൊരുക്കി.സ്‌കൂൾ പാചക തൊഴിലാളി ശ്യാമളയും പ്രധാനാധ്യാപിക എം ഗീതയും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. എം പി നവ്യ നേതൃത്വം നൽകി.