'മഷിത്തണ്ട്' സാഹിത്യ സമാജത്തിന് തുടക്കമായി


മയ്യിൽ:- 
മയ്യിൽ ഗവ: ഹൈസ്കൂൾ 1984 ബാച്ച് കൂട്ടായ്മയായ ' മഷിത്തണ്ട് 'സാഹിത്യ സമാജത്തിന് തുടക്കം കുറിച്ചു.തിരക്കഥാകൃത്തും ഹാസ സാഹിത്യകാരനുമായ കൃഷ്ണ പൂജപ്പുര ഉദ്ഘാടനം ചെയ്തു.കവിയും ഗാനരചയിതാവുമായ പി.പി.ശ്രീധരനുണ്ണി, സിനിമാ താരവും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ ജയരാജ് വാര്യർ എന്നിവർ ആശംസാ പ്രസംഗം നടത്തി.

 'മഷിത്തണ്ട്  ' ഗ്രൂപ്പ് സെക്രട്ടറി കെ.കെ.വിനോദ് ,ജോ: സെക്രട്ടറി തങ്കമണി.ടി.ഒ,സാഹിത്യ സമാജം കോ-ഓർഡിനേറ്റർ അനിൽ .സി എന്നിവർ സംസാരിച്ചു.  വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന പരിപാടിയിൽ പ്രദീപൻ .ടി, വിനോദ് .കെ .കെ, വീണാധരൻ.കെ.വി, അനിൽ .സി, ദിനേശ് .പി .കെ, സതീശൻ .പി .വി എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.


Previous Post Next Post