മയ്യിൽ : കയരളം എ.യു.പി.സ്കൂളിൽ പലഹാര മേളയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു.
LKG മുതൽ 7 വരെയുള്ള ക്ലാസുകളിൽ കുട്ടികൾ വിവിധ പലഹാരങ്ങൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവരികയും പ്രദർശനം നടത്തുകയും ചെയ്തു. കൂടാതെ ക്രിസ്തുമസ് ആഘോഷവും നടന്നു. നക്ഷത്ര നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം എന്നിവയും നടന്നു.
വാർഡ് മെമ്പർമാരായ രവി മാണിക്കോത്ത്, കെ. ശാലിനി എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.