മയ്യിൽ :- മയ്യിൽ അപ്പാരൽ കോംപ്ലക്സിൽ പുതുതായി ആരംഭിച്ച മയ്യിൽ ബേബി ക്രഷിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി കെ പി രേഷ്മ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി എം വി ഓമന അധ്യക്ഷത വഹിച്ചു. രവി മാണിക്കോത്ത്,എം വി അജിത,വി വി അനിത,സി കെ പ്രീത,എം ഭരതൻ, ബിജു വേളം,കെശാലിനി, സത്യഭാമ, അഴീക്കോടൻ ചന്ദ്രൻ, സുമേഷ് മാസ്റ്റർ, സി കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു ബേബി ക്രഷ് വർക്കർ കീർത്തന പി സ്വാഗതവും,ഹെൽപ്പർ ലിഷ നന്ദിയും പറഞ്ഞു.
പഴയ ബഡ്സ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ബേബി ക്രഷിൽ 6 മാസം മുതൽ 6വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകും.
അഡ്മിഷനു ബന്ധപ്പെടുക:-9605578954