ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ കെ.കരുണാകരൻ അനുസ്മരണം നടത്തി


കണ്ണൂർ : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന  കെ .കരുണാകരന്റെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ ചിറക്കൽ കണ്ണോത്ത് തറവാട്ട് വീട്ടിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി.

പി. എം നിയാസ്  ഉദ്ഘാടനം ചെയ്തു .  ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു.

ഡോ: പി.വി.ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ബാലകൃഷ്ണൻ, രാജീവൻ എളയാവൂർ, ഒ. നാരായണൻ , ഫൗണ്ടേഷൻ കൺവീനർ രാജേഷ് പാലങ്ങാട്ട്, രാഗേഷ് കല്ലിക്കോടൻ, വി.മഹമ്മൂദ്, വിജയൻ കൂട്ടിനേഴത്ത്, എം.കെ.സുകുമാരൻ, സി.പി. മനോജ്, പി.ഒ.ചന്ദ്രമോഹൻ , ജോൺസൺ ചിറവയൽ, സി ടി. അമീറലി, കണ്ണോത്ത് കുടുംബ കൂട്ടായ്മ ചെയർമാൻ കെ. കുട്ടികൃഷ്ണൻ , രാമചന്ദ്രൻ കാട്ടാമ്പള്ളി, പി.വി. സീമ , കെ. പ്രകാശൻ ,കെ.സി.വിജയൻ , കെ.ഷാജിലാൽ എന്നിവർ സംസാരിച്ചു

.

Previous Post Next Post