തളിപ്പറമ്പ് :- കോൺഗ്രസിന്റെ പോഷക സംഘടനയായ സേവാദൽ പ്രവർത്തകർ സമൂഹ സേവനത്തിന്റെ കാവലാവണമെന്ന് DCC ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ അഭിപ്രായപ്പെട്ടു. സേവാദൾ തളിപ്പറമ്പ് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ M K സുകുമാരൻ സേവാദൾ തളിപ്പറമ്പ് നിയോജനമ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെഎം ശിവദാസൻ അധ്യക്ഷത വഹിച്ചു, DCC ജനറൽ സെക്രട്ടറിമാരായ രാജീവൻ കപ്പച്ചേരി, നൗഷാദ് ബ്ലാത്തൂർ, സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി ചെയർമാൻ മധുസൂദനൻ എരമം, എം എൻ പൂമംഗലം, INTUC തളിപ്പറമ്പ് നിയോജക കമ്മിറ്റി പ്രസിഡണ്ട് സണ്ണി താഴത്തെക്കുടത്തിൽ, മഹിളാ കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞമ്മ തോമസ്, സി എച്ച് മൊയ്തീൻകുട്ടി എന്നിവ പ്രസംഗിച്ചു. മൂസ പള്ളിപ്പറമ്പ് സ്വാഗതവും എ പ്രകാശൻ നന്ദിയും പറഞ്ഞു.