മലപ്പട്ടം:-ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പട്ടം വളയം വെളിച്ചത്തെ പി അജിനു ഉദയ് (20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം.
മലപ്പട്ടം ഭാഗത്ത് നിന്ന് മയ്യിൽ ഭാഗത്തേക്ക് പോകുന്ന വഴി മുനമ്പ് കടവ് പാലത്തിലാണ് സംഭവം. കെഎൽ 59 വൈ 0267 ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ അടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.