കണ്ണൂർ:-സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം സിനിമാതാരം സന്തോഷ് കീഴാറ്റൂർ നിർവ്വഹിച്ചു. കേരളോത്സവത്തിന്റെ കലാമേള ഡിസംബർ 18 മുതൽ 21 വരെ കണ്ണൂർ നഗരത്തിലെ ആറ് വേദികളിൽ നടക്കും.
59 ഇനങ്ങളിലായി മൂവായിരത്തിലേറെ പേർ പങ്കെടുക്കും. കണ്ണൂർ ജിമ്മി ജോർജ് ഹാളിൽ യുവജനക്ഷേമ ബോർഡ് അംഗം വി കെ സനോജ് അധ്യക്ഷത വഹിച്ചു. ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ എൻ പി ശ്രീധരൻ, മുഹമ്മദ് അഫ്‌സൽ, ബോർഡ് അംഗം ജില്ലാ യൂത്ത് പ്രോഗ്രാം കോ ഓർഡിനേറ്റർ സരിൻ ശശി, യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി എ ബിനുമോഹൻ എന്നിവർ പങ്കെടുത്തു.