ചേലേരി എ യു പി സ്കൂളിൽ നാളെ ഫൈനൽ മത്സരം

 



 

ചേലരി:-ചേലേരിയിലെ സോക്കര്‍ ആരാധകരെ ആവേശകൊടുമുടിയിലെത്തിച്ച ചേലേരി എ യു പി സ്കൂൾ ഫുട്ബാളിന് നാളെ ഫൈനൽ വിസിൽ മുഴങ്ങും.  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വ്യത്യസ്ത ടീമുകളിലായി മാറ്റുരച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിൽ 

ആണ്‍കുട്ടികളുടെ ഫൈനലിൽ ടൂർണമെന്റിൽ ആരാധകർക്ക് ഏറെ സുന്ദര നിമിഷങ്ങൾ സമ്മാനിച്ച റിവഞ്ചേഴ്സ്  ഏഴ് സിയും അതി ശക്തരായ ക്രാഷിംഗ് അമിഗോസ് ഏഴ് എ യും ഏറ്റുമുട്ടുമ്പോൾ മൈതാനത്ത് തീ പാറുമെന്നുറപ്പ്.

ആരാധകർക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച  പെൺകുട്ടികളുടെ കരുത്തേറിയ മത്സരത്തിൽ കപ്പിൽ മുത്തമിടാൻ കില്ലി ഗേൾസും ടോഗ് എഫ് സി യും അങ്കത്തിനിറങ്ങുമ്പോൾ മത്സരം പൊടി പാറും.

വൈകീട്ട് നടക്കുന്ന സമ്മാനദാന ചടങ്ങിൽ പ്രശസ്ത ഫുട്ബോൾ താരവും കമ്പിൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനുമായ ജംഷീർ, പഞ്ചായത്ത്‌ അംഗവും ഫുട്ബോൾ താരവുമായ കെ അഷ്‌റഫ്‌, വാർഡ് മെമ്പർ ഇകെ അജിത പങ്കെടുക്കും. നാട്ടുകാരും രക്ഷിതാക്കളുമെല്ലാം കാണികളായി എത്തുമ്പോൾ ഫൈനൽ കെങ്കേമമാക്കാനു,ള്ള അവസാന വട്ട ഒരുക്കത്തിലാണ് സംഘാടകർ.

Previous Post Next Post