മയ്യിൽ:-കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മയ്യിൽ ടൗണിൽ നടന്ന പൊതുയോഗം സംസ്ഥാന കമ്മറ്റി അംഗം കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.കെ.കെ.വിനോദ് കുമാർ അധ്യക്ഷനായി.എം.സി.ഷീല, കെ.പി.രാധാകൃഷ്ണൻ ,കെ .സി .സുനിൽ, കെ.പി.മനോജ് കുമാർ എന്നിവർ സംസാരിച്ചു. പി.പി.സുരേഷ് ബാബു സ്വാഗതവും കെ.കെ.പ്രസാദ് നന്ദിയും പറഞ്ഞു. ഡിസംബർ 17ന് ശനിയാഴ്ച മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസിൽ നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും.