പള്ളിക്കുന്ന് ഗവ:ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

 


പള്ളിക്കുന്ന്:-ഗവ: ഹയർ സെക്കന്ററി സ്കൂൾ നൂറാം വാർഷികം സ്മൃതിശതകം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ ശ്രീ.മധു ആധ്യക്ഷത വഹിച്ചു. പൂർവ്വ അധ്യാപക- ജീവനക്കാരുടെ സംഗമം -തിരുമുറ്റം - പത്മശ്രീ .കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിലെ പൂർവ്വ അധ്യാപകർക്ക് കൈതപ്രം ഉപഹാരങ്ങൾ നല്കി. ഒരു ഗുരു- അധ്യാപകൻ - തന്റെ ശിഷ്യഗണങ്ങൾക്ക് എത്ര മാത്രം പൂജിതമാവുന്നു എന്ന് കൈതപ്രത്തിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചു.ഗുരുക്കളോടുള്ള ആദരവ് ദേശാടനത്തിലെയും മറ്റ് തന്റെ രചനകളിലെ വരികളും ആലപിച്ച് അദ്ദേഹം വ്യക്തമാക്കിയത് സദസ്സിന്റെ മിഴികളിൽ അശ്രുകണങ്ങൾ ഉതിർത്തു.കൈതപ്രത്തിന് വിദ്യാലയത്തിന്റെ ആദരമായി പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ മാസ്റ്റർ പൊന്നാട അണിയിച്ചു.

വാർഡ് കൗൺസിലർമാരായശ്രീ. കൂക്കിരി രാജേഷ്, ശ്രീ.ഷൈജു,പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഓഡിനേറ്റർ ശ്രീ.പ്രദീപൻ, റിസപ്ഷൻ കമ്മറ്റി ചെയർമാനും പൂർവ്വകാല പ്രധാനാധ്യാപകനുമായ ശ്രീ.രഘുവായോത്ത്, കാട്ടാമ്പള്ളി ഗവ: സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ' എ.കെ. സജിത്, താവക്കര ഗവ: സ്ക്കൂൾ പ്രധാനാധ്യാപകൻ ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് തുടങ്ങിയ വർ ആശംസ അറിയിച്ചു.

 സീനിയർ അസിസ്റ്റന്റ് അബ്ദുറഹിമാൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പൂർവ്വാധ്യാപകരെയും, ജീവനക്കാരെയും അനുസ്മരിച്ചു. പ്രിൻസിപ്പൽ . യൂസഫ്.സി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ ബെന്നി പീറ്റർ നന്ദിയും പറഞ്ഞുഉച്ചയ്ക്ക് ശേഷം  .ഹരിയുടെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷൻ അരങ്ങേറി.

തുടർ പരിപാടികളുടെ ഭാഗമായി ഡിസംബർ 30 ന് ജില്ലാതല പ്രതിഭാ സംഗമവും ,ജന: 5, 6 തീയ്യതികളിൽ മെഡിക്കൽ എക്സിബിഷൻ, ജനവരി 7 ന് വിദ്യാഭ്യാസവിദഗ്ദർ നയിക്കുന്ന വിദ്യാഭ്യാസ സെമിനാർ, ജനുവരി 14 ന് പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ നടക്കും. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം വിവിധ പരിപാടികളോടെ 2023 ജനുവരി 28ന് നടക്കും- യാത്രയയപ്പ്,സ്മരണിക പ്രകാശനം, ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ. ജാസി ഗിഫ്റ്റ് ഒരുക്കുന്ന മെഗാ സംഗീത വിരുന്ന്എന്നിവ ഇതിന്റെ ഭാഗമാണ്.ഡിസംബർ 10 ശനിയാഴ്ച ശതാബ്ദി വിളംബര ഘോഷയാത്ര അഴീക്കോട് എം എൽ എ ശ്രീ. കെ വി സുമേഷ് വിളക്കും തറ മൈതാനത്ത് ഫ്ലാഗ് ഓഫ് ചെയ്തു.



Previous Post Next Post