മയ്യിൽ : മയ്യിൽ വേളം പൊതുജന വായനശാലയുടെ നേതൃത്വത്തിലുള്ള നാടകാചാര്യൻ ഒ മാധവൻ സ്മാരക പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ വേട്ട തിരഞ്ഞെടുക്കപ്പെട്ടു.
ബിജു ജയാനന്ദനാണ് മികച്ച നടൻ.സമാപന സമ്മേളനം കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ എം പ്രസാദ് അധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത് അംഗങ്ങളായ എം.പി സന്ധ്യ, കെ ബിജു, സംഘാടക സമിതി ജനറൽ കൺവീനർ കെ.പി രാധാകൃഷ്ണൻ, വേളം പൊതുജന വായനശാലാ പ്രസിഡന്റ് യു ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.