പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻപോക്സോ കേസിൽ അറസ്റ്റിൽ


മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ. മയ്യിൽ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ 40കാരനെയാണ് പോക്സോ നിയമപ്രകാരം മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള  ഇയാൾ 2020 ജനുവരി 6 നും 8 നുമിടയിൽ ലൈംഗീകമായി പീഡിപ്പിച്ചത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്.തുടർന്ന് ചൈൽഡ് ലൈനിലും പോലീസിലും സ്കൂൾ അധികൃതർ വിവരമറിയിക്കുകയായിരുന്നു. പരാതിയിൽപെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Previous Post Next Post