മയ്യിൽ:-അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെയുള്ള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ് ഗൃഹപ്രവേശ ചടങ്ങ് പ്രചാരണവേദിയാക്കുന്ന സവിശേഷമായ ഇടപെടൽ. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം നേതൃത്വത്തിലാണ് ഞായറാഴ്ച സദസ് സംഘടിപ്പിക്കുക. ലൈബ്രറി പ്രവർത്തകരായ എം വി സുമേഷിൻ്റേയും കെ കെ റിഷ്നയുടേയും വീടായ നിലാദ്രിയിൽ വൈകിട്ട് നാലിനാണ് സദസ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി
ശനിയാഴ്ച വൈകിട്ട് ലഹരിവിപത്തിനെതിരെ ഷൂട്ടൗട്ട് ചലഞ്ച് നടന്നു. എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ ടി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പി രേഷ്മ, എം വി ഓമന, ജനപ്രതിധികൾ തുടങ്ങിയവർ പങ്കാളിയായി.