മയ്യിൽ:-കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയയിലെ പൊറോളം യൂണിറ്റ് സമ്മേളനം നടത്തി. പൊറോളം അംഗൻവാടിയിൽ വച്ച് യൂനിറ്റ് പ്രസിഡന്റ് ആർ വി നാരായണന്റെ അദ്യക്ഷതയിൽ നടന്നു.സമിതി ജില്ലാ കമ്മിറ്റി അംഗം സുരേഷ് കണ്ടങ്കോൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി പി ഉല്ലാസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും BA LLB യിൽ ഉന്നത വിജയം നേടിയ വ്യാപാരിയുടെ മകളായ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ അഡ്വ.സി. ജിൻസി യെ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ മൊമെന്റോ നല്കി അനുമോദിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ നാരായണൻ , സി പി ബാബു ,എസ് രാജേഷ്, പി ഷിനോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എം കെ ജനാർദ്ദനൻ നന്ദി രേഖപ്പെടുത്തി.
എട്ടേയാർ - കൊളോളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികൾ .
ഉമേശന്‍ D (സെക്രട്ടറി)
ഉല്ലാസൻ P. (ജോ: സെക്രട്ടറി)
നാരായണൻ RV (പ്രസിഡണ്ട് )
MK ജനാർദ്ദനൻ (വൈ: പ്രസിഡന്റ്)
വിനോദ് കുമാർ PV ( ട്രഷറർ)
PV കൃഷ്ണൻ (രക്ഷാധികാരി).