ഇന്റർ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഹിമ കെ.വി ക്ക് വെങ്കല മെഡൽ


മയ്യിൽ : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇന്റർ സോൺ (സംസ്ഥാന / യൂണിവേഴ്സിറ്റി തലം) കരാട്ടെ ചാമ്പ്യൻഷിപ്പിൽ മയ്യിൽ ചൈനീസ് കെൻപോ കരാട്ടെയിലെ സീനിയർ ബ്ലാക്ക് ബെൽറ്റ് വിദ്യാർത്ഥിനി ഹിമ കെ..വി വെങ്കല മെഡൽ കരസ്ഥമാക്കി.

സെൻ അനീഷ്, സെൻസെ അബ്ദുൾ ബാസിത്, സെൻസെ മിഥുൻ എന്നിവരുടെ ശിക്ഷണത്തിൽ കരാട്ടെ അഭ്യസിച്ചുവരുകയാണ് ഹിമ.

Previous Post Next Post