മയ്യിൽ :- വേളത്ത് ഇന്ന് നിര്യാതനായ ശ്രീ പി രാധാകൃഷ്ണന്റെ ( റെയ്മണ്ട് ടൈലേർസ് ) വിയോഗത്തിൽ മയ്യിലിൽ അനുശോചന യോഗം ചേർന്നു.
ശവസംസ്കാരാനന്തരം യൂണിറ്റ് വൈസ് പ്രസിഡന്റ് എം ഒ നാരായണന്റെ അധ്യക്ഷതയിൽ മയ്യിൽ വ്യാപാര ഭവനിൽ നടന്ന അനുശോചന യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദേവസ്യ മേച്ചേരി ,യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖ്,യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ പി അബ്ദുൾ ഗഫൂർ, അരുൺ പി കെ , ജയൻ മൈത്രി , മേഖല വർക്കിംഗ് പ്രസിഡന്റ് ആർ പി അബ്ദുൾ ഖാദർ എന്നിവർ സംബന്ധിച്ചു. ട്രഷറർ എം മജീദ് നന്ദി പറഞ്ഞു .