AD 21കലാകായിക കേന്ദ്രത്തിന്റെ ജനറൽബോഡി യോഗം നടത്തി


പെരുമാച്ചേരി : AD 21കലാകായിക കേന്ദ്രത്തിന്റെ ജനറൽബോഡി യോഗം നടത്തി. AD 21- കലാ കായിക കേന്ദ്രം പുതിയ ഭാരവാഹികളായി സജിത്ത് . ടി ( പ്രസിഡണ്ട് )  രോഷിൽ സി. കെ (വൈസ് പ്രസിഡണ്ട്), മിഥുൻ എ.കെ (സെക്രട്ടറി), ഷെറിൻ സി.കെ (ജോയിൻ സെക്രട്ടറി), സതീഷ് എ.വി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

 പെരുമാച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  ശോചനീയമായ അവസ്ഥ പരിഹരിച്ച് ജീവനക്കാരെ നിയമിച്ച്  വയോജനങ്ങൾക്കുള്ള ആരോഗ്യ കേന്ദ്രം കൂടിയായി അതിനെ മെച്ചപ്പെടുത്തണമെന്ന്  യോഗത്തിൽ ആവശ്യമുയർന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിർമാർജന പരിപാടിയുടെ അപാകതകൾ പരിഹരിക്കണം, പ്ലാസ്റ്റിക് സഞ്ചി നിരോധനത്തിൽ പ്ലാസ്റ്റിക് സഞ്ചിക്ക് ബദൽ സംവിധാനം കണ്ടെത്തണമെന്നും  AD 21കലാകായിക കേന്ദ്രത്തിന്റെ ജനറൽബോഡിയോഗത്തിൽ ആവശ്യപ്പെട്ടു.



Previous Post Next Post