ചേലേരി : മയക്കമില്ലാത്ത കുസുമങ്ങൾ എന്ന ശീർഷകത്തിൽ SJM നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ കേമ്പ് ചേലേരി മദ്രസതു മുനയിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് വേങ്ങാട് കേമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
സംഗമത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ,മുദ്രാവാക്യം, കൊളാഷ്, ബോധവൽക്കരണ പ്രഭാഷണങ്ങൾ, സെക്കിൾ റാലി നടന്നു. ഫയാസുൽ ഫർസൂഖ് അമാനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ മിദ്ലാജ് സഖാഫി, മുനീർ സഖാഫി ക്ലാസ് അവതരിപ്പിച്ചു. ശംസുദീൻ മുസ്‌ലിയാർ, മുഹമ്മദ് മുസ്‌ലിയാർ, അഫ്സൽ ചേലേരി സംബന്ധിച്ചു.