ചേലേരി:-വാദി രിഫാഈഎഡ്യുക്കേഷണൽ സെന്റര്‍ സംഘടിപ്പിക്കുന്നവഅള് പരമ്പരക്ക് നാളെ തുടക്കം. ചേലേരിരിഫാഈ നഗറിൽ രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന വഅള് പരമ്പരയുടെ ഉദ്ഘാടനം മിദ്ലാജ് സഖാഫി നിർവ്വഹിക്കും.അബ്ദുല്ല സഖാഫി മഞ്ചേരി പ്രഭാഷണം നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ലുഖ്മാനുല്‍ ഹക്കീം ഫാളിലി ചൊവ്വ,മുനവ്വിര്‍ സഅദി നുച്ചിയാട്,പി.ടി അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്,സജീര്‍ സഖാഫി കക്കാട്,ലുഖ്മാനുല്‍ ഹക്കീം മിസ്ബാഹി (ഉറുമ്പിയില്‍ ഖത്തീബ്) എന്നിവർ പ്രഭാഷണം നടത്തും. സമാപന ദിവസമായ 22 ഞായറാഴ്ച്ച മഹ്ളറത്തുല്‍ ബദ് രിയ്യയും കൂട്ടു പ്രാര്‍ത്ഥനയും ഹംസ മിസ്ബാഹി ഓട്ടപ്പടവ് നേതൃത്വം നൽകും.