മുല്ലക്കൊടി സി.ആർ.സി. നാടക ഫെസ്റ്റ് നാളെ തുടങ്ങും

 


മയ്യിൽ:-ശ്രദ്ധേയമായ നിരവധി നാടകങ്ങളുടെ അവതരണങ്ങളുടെ പാരമ്പര്യമുള്ള മുല്ലക്കൊടി സി.ആർ.സി. സംഘടിപ്പിക്കുന്ന നാടക ഫെസ്റ്റ് ജനുവരി 25 ന് ആരംഭിക്കും. സംഘാടകസമിതി മുല്ലക്കൊടിയിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിലാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സി ആർ.സി. നാടക ഫെസ്റ്റ് അരങ്ങേറുന്നത്.

ജനുവരി 25 ന് ബുധനാഴ്ച 6 മണിയ്ക്ക് ഉദ്ഘാടനപരിപാടി നടക്കും. തുടർന്ന് ഹേമന്ത് കുമാർ രചന നിർവ്വഹിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന നാടകം വേനലവധി അരങ്ങേറും.

ജനുവരി 26 ന് കൊച്ചിൻ ചന്ദ്രകാന്ത യുടെ നത്ത് മാത്തൻ ഒന്നാം സാക്ഷി, 27 ന് കൊല്ലം അസീസിയുടെ ജലം, 28 ന് മയ്യിൽ അഥീന നാടക നാട്ടറിവ് വീടിന്റെ തിറയാട്ടം എന്ന നാടൻ കലാപരിപാടി, 29 ന് കണ്ണൂർ നാടക സംഘത്തിന്റെ മഹായാനം എന്നിങ്ങനെയാണ് നാടക ഫെസ്റ്റിലെ തുടർന്നുള്ള ദിവസങ്ങളിലെ അവതരണങ്ങൾ. എല്ലാ ദിവസവും വൈകുന്നേരം 6 മണിയ്ക്ക് വിവിധ പരിപാടികളും നാടക ഫെസ്റ്റ് വേദിയിൽ നടത്തുന്നുണ്ട്. ജനുവരി 26 ന് സാംസ്ക്കാരിക സമ്മേളനം, 27 ന് ആദ്യകാല നാടകപ്രവർത്തകരെ ആദരിക്കൽ, 28 ന് കുട്ടികൾ ഉൾപ്പടെയുള്ള പ്രാദേശിക കലാകാരമാരുടെ കലാപരിപാടികൾ എന്നിവയാണ് നാടക ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന മറ്റ് പരിപാടികൾ. 29 ന് വൈകുന്നേരം മണിയ്ക്ക് പരിപാടിയുടെ 6 സമ്മേളനവും നടക്കും.

നാടക ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസം മായ ബുധനാഴ്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വേങ്ങരയാ യാണ്  

വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ  എ.ടി. രാമചന്ദ്രൻ വൈ:ചെയർമാൻ കേ.ദാമോദരൻ     ജനറൽ കൺവീനർ കെ .ഉത്തമൻ , പി. ബാലൻ മുങ്ങോട്ട് , ഐ.വി . സജീവൻ എന്നിവർ പങ്കെടുത്തു

Previous Post Next Post