ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കും - പി.നന്ദകുമാർ


നാറാത്ത് : മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിലെ ശമ്പള കുടിശ്ശിക സർക്കാർ സഹായത്തോടെ ഉടൻ കൊടുത്തു തീർക്കാനാവുമെന്ന് മലബാർ ദേവസ്വം കമ്മീഷണർ പി.നന്ദകുമാർ പറഞ്ഞു.

നാറാത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച്  മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ . പി നന്ദകുമാറിനും തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധിക്കും നാറാത്ത് ക്ഷേത്രം ട്രസ്റ്റി ബോർഡും ഉത്സവാഘോഷ കമ്മിറ്റിയും ചേർന്നു നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ടി രമേശൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരി പി.ടി കമ്മാരൻ പൊന്നാട അണിയിച്ചു.ജീവനക്കാരുടെ വകയുള്ള ഉപഹാരം കെ.എം.നാരായണവാര്യരും ടി.വി വൈശാഖും ചേർന്ന് നല്കി പി. നന്ദകുമാർ . ടി.കെ സുധി എന്നിവർ സ്വീകരണത്തിന് മറുപടി പറഞ്ഞു. എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് സ്വഗതവും ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം രാജൻ നന്ദിയും പറഞ്ഞു.

Previous Post Next Post