മയ്യിൽ :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയ മാതൃക പ്രവർത്തനങ്ങൾക്ക് മയ്യിൽ ഗ്രാമപഞ്ചായത്തിന് സംസ്ഥാനതലത്തിൽ അംഗീകാരം.കാർഷികം, ശുചിത്വം, മാലിന്യനിർമാർജ്ജനം,ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
കാർഷിക മേഖലയിലെ നൂതനമായ ഇടപെടലുകൾ, ശുചിത്വ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ, "ജീവിതമാണ് ലഹരി ലഹരിയല്ല ജീവിതം"എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് പഞ്ചായത്തിന്റെ മാതൃക പ്രവർത്തനങ്ങളായി അവതരിപ്പിച്ചത്.
മയ്യിൽ ഗ്രാമപഞ്ചായത്തിന് വേണ്ടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്താണ് വിഷ്വൽ സ്റ്റോറി തയ്യാറാക്കിയത്. കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തും കണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനത്തിന് അർഹത നേടി.
സമ്മാനാർഹമ്മായ വീഡിയോ കാണാം👇