പള്ളിപ്പറമ്പ്:-ഒരു ലക്ഷം രൂപയുടെ നഷ്ടപ്പെട്ട ചെക്ക് ഉടമസ്ഥന് തിരിച്ചു നൽകി മുൻ പഞ്ചായത്തംഗം മാതൃകയായി. പള്ളിപ്പറമ്പിൽ നിന്ന് കമ്പിലേക്കുള്ള യാത്ര മധ്യേ പള്ളിപ്പറമ്പിലെ പി. മുഹമ്മദ് ത്വയ്യിബ് എന്നയാളുടെ ഒരു ലക്ഷം രൂപയുടെ ചെക്ക് നഷ്ടപ്പെടുകയായിരുന്നു.തുടർന്ന് ചെക്കിന് വേണ്ടി പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മുൻ പാട്ടയം വാർഡ് മെമ്പർ മുഹമ്മദ് ഹനീഫിന് കമ്പിൽ ടൗണിലെ പള്ളിയിൽ നിന്നും ചെക്ക് കളഞ്ഞു കിട്ടുകയായിരുന്നു. ഹനീഫ ചെക്ക് ഉടനെ ബാങ്കിൽ ഏല്പിക്കുകയും ചെയ്തു. ബാങ്ക് ജീവനക്കാർ ചെക്കിന്റെ ഉടമസ്തനായ പള്ളിപ്പറമ്പിലെ പി. മുഹമ്മദ് ത്വയ്യിബിനെ ഫോണിൽ ബന്ധപ്പെട്ട് ചെക്ക് കൈമാറുകയായിരുന്നു.
ചെക്ക് തിരിച്ചേൽപ്പിച്ച് സമൂഹത്തിന് മാതൃകയായിരിക്കുകയാണ് മുൻ പഞ്ചായത്ത് അംഗം മുഹമ്മദ് ഹനീഫ്.