കുറ്റ്യാട്ടൂർ:-മുൻ കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി സുരേഷ് ബാബുവിൻറെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കാരാറമ്പിൽ വെച്ച് അനുസ്മരണ സമ്മേളനം നടന്നു. കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് എൻ പി ഷാജിയുടെ അധ്യക്ഷതയിൽ കെ പി സി സി മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.
മാണിയൂർ മണ്ഡലം പ്രസിഡന്റ് പി വി സതീശൻ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ കെ നിഷ, വി പദ്മനാഭൻ മാസ്റ്റർ, വാർഡ് മെമ്പർ എ കെ ശശിധരൻ എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ സ്വാഗതവും യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി ഷിജു ആലക്കാടൻ നന്ദിയും പറഞ്ഞു.