എക്സലൻസി ടെസ്റ്റ്‌ സംഘടിപ്പിച്ചു

 



കൊളച്ചേരി : വിസ്‌ഡം എഡ്യൂക്കേഷണൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ( WEFI ) യുടെ കീഴിൽ സംസ്ഥാന തലത്തിൽ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് നടത്തുന്ന എക്സലൻസി ടെസ്റ്റ്‌ SSF കൊളച്ചേരി സെക്ടർ നേതൃത്വത്തിൽ കമ്പിൽ കൈരളി അക്കാദമിയിൽ വെച്ച് നടന്നു. നിരവധി വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ പങ്കെടുത്തു. ജില്ല WEFI ഡയരക്ട്രേറ്റ് അബൂബക്കർ കണ്ടക്കൈ മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. 

രണ്ട് വിഷയത്തിലുള്ള പരീക്ഷയും മോട്ടിവേഷൻ ക്ലാസ്സും പബ്ലിക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ശുഭ പ്രതീക്ഷയാണ് സമ്മാനിച്ചത്. ഓരോ എക്സലൻസി പരീക്ഷകളും പബ്ലിക് പരീക്ഷയ്ക്കുള്ള വലിയ മുതൽക്കൂട്ടായാണ് കാണുന്നതെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. SSF കൊളച്ചേരി സെക്ടർ ഭാരവാഹികളായ ജഅഫർ, മുദസ്സിർ, മിസ്ബാഹ് വി പി, ഹാഫിസ് അനസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീം മിൻഹാജ് എന്നിവർ സംബന്ധിച്ചു.പരീക്ഷാഫലം ഫെബ്രുവരി 10 ന് പ്രസിദ്ധീകരിക്കും.

Previous Post Next Post