കുറ്റ്യാട്ടൂർ:- എനർജി മാനേജ്‌മെന്റ് സെന്റർ, സെന്റർ ഫോർ എൻവയേൺെമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലം ഊർജകിരൺ ഊർജസംരക്ഷണ സെമിനാർ വേശാല നവപ്രഭ വായനശാലയിൽ നടന്നു.
തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം, വേശാല നവപ്രഭ ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. ‘ജീവിതശൈലിയും ഊർജസംരക്ഷണവും’ സെമിനാറിൽ കണ്ണൂർ സർവകലാശാല സ്‌റ്റുഡന്റ്‌സ് സർവീസസ് ഡയറക്ടർ ടി പി നഫീസ ബേബി, ഇഎംസി റിസോഴ്‌സ് പേഴ്‌സൺ വി വി ഗോവിന്ദൻ എന്നിവർ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി നിജിലേഷ് ഉദ്‌ഘാടനം ചെയ്‌തു. ഇ പി ഷിജു, എം ഷൈജു എന്നിവർ സംസാരിച്ചു.