കണ്ണാടിപ്പറമ്പ് : മാലോട്ട് എ. എൽ.പി.സ്കൂളിൽ രണ്ട് ദിവസമായി നടന്ന ദ്വിദിന സഹവാസ ക്യാമ്പ് നാടിന് ഉത്സവമായി. ശനി, ഞായർ ദിവസങ്ങളിലായി നടന്ന ക്യാമ്പ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.കെ അജിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എം.വി.ബാലകൃഷ്ണൻ, പി.ടി.എ.പ്രസിഡണ്ട് പി.വേലായുധൻ , വികസന സമിതി കൺവീനർ . എൻ. പ്രജിത്ത് ,സി. ഇബ്രാഹിം കുട്ടി , മദർ പി.ടി.എ.പ്രസിഡണ്ട് ഹഫ്സത്ത് പി.വി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിത എ.പി.കെ. നന്ദിയും പറഞ്ഞു.
ക്യാമ്പിനോടനുബന്ധിച്ച് വിവിധ സെഷനുകളിലായി അഴീക്കോടൻ ചന്ദ്രൻ, സി.കെ രേഷ്മ , എ.കെ ദിവ്യ, ബാബുരാജ് മലപ്പട്ടം, മുജീബ് റഹ്മാൻ യു.വി, ശ്രീജിത്ത് വെള്ളുവയൽ, പ്രവീൺ.വി എന്നിവർ ക്ലാസെടുത്തു.
ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം ക്യാമ്പിൽ വച്ച് നടന്നു. ക്യാമ്പിനോടനുബന്ധിച്ച് പ്രീ പ്രൈമറി കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി .