നാറാത്ത് : റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ബ്രാഞ്ച് തല സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ മാലോട്ട് ബ്രാഞ്ച് ജേതാക്കളായി. ഫൈനലില്‍ നാറാത്ത് ബ്രാഞ്ചിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌റ്റെപ്പ് റോഡിനു സമീപത്തെ ടര്‍ഫില്‍ നടന്ന ഫുട്‌ബോള്‍ മല്‍സരം എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ പി മുസ്തഫ, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഹനീഫ എം ടി, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് അനസ് മാലോട്ട് സംബന്ധിച്ചു. മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ അനസ് മാട്ടൂല്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു. ദുബായ് ഗോള്‍ഡാണ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തത്.
ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി മാലോട്ട് ബ്രാഞ്ച് ടീമിലെ മുഹമ്മദിനെയും മികച്ച കളിക്കാരനായി മാലോട്ട് ബ്രാഞ്ച് ടീമിലെ സര്‍ഫാസിനെയും തിരഞ്ഞെടുത്തു.
ജവാദ് കണ്ണാടിപ്പറമ്പ്, മൂസാന്‍ കമ്പില്‍, ഷമീര്‍ നാറാത്ത്, അമീര്‍ കണ്ണാടിപ്പറമ്പ്, മുനീര്‍ കമ്പില്‍, ബദറു കമ്പില്‍ എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.