യൂത്ത്ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ SP ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


കണ്ണൂർ : യൂത്ത്ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ SP ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പി.ഇസ്മായിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് നസീർ നല്ലൂര് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സി. കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.  അഡ്വ കെ. എ ലത്തീഫ്, അൻസാരി തില്ലങ്കേരി തുടങ്ങിയവർ സംസാരിച്ചു.

 ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ സ്വാഗതവും  അൽത്താഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു.

സി. പി റഷീദ്,അലി മംഗര , ഖലീലുൽ റഹ്മാൻ ,കെ.കെ ഷിനാജ്, ഷംസീർ മയ്യിൽ, തസ്‌ലീം ചെറ്റംകുന്ന്,സലാം പൊയ്നാട്,ഫൈസൽ ചെറുകുന്നോൻ ,യൂനുസ് പട്ടാടം, നൗഷാദ് പുതക്കണ്ടം,അഷ്‌കർ കണ്ണാടിപറമ്പ്, ശാക്കിർ ആടൂർ, അസ്‌ലം പാറേത്ത്,സി.എം ഇസുദ്ധീൻ, റഷീദ് തലായി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post