കൊളച്ചേരി: - ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 29-ന് തുടങ്ങും. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി അവിനാശ് ഭട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.
29-ന് വൈകീട്ട് ഏഴിന് ആധ്യാത്മിക പ്രഭാഷണം, തുടർന്ന് നൃത്തനൃത്യങ്ങൾ. 30-ന് രാവില ആറ് മുതൽ വൈകീട്ട് ആറുവരെ അഖണ്ഡനാമജപം. ഏഴിന് ഭജൻ സന്ധ്യ. എട്ടിന് നൃത്തമേള. 31-ന് രാവിലെ നവകാഭിഷേകം. ഉച്ചയ്ക്ക് പ്രസാദസദ്യ. 2.30-ന് നാരായണീയ സത്‌സംഗം. വൈകീട്ട് നാല് തിടമ്പുകുളേറ്റിയുള്ള തിരുനൃത്തം. രാത്രി എട്ടിന് ഇരട്ടത്തായമ്പക. ഒൻപതിന് നാടകം. ഫെബ്രുവരി ഒന്നിന് രാവിലെ അയ്യപ്പസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ. ഉച്ചയ്ക്ക് പ്രസാദഊട്ട്. വൈകീട്ട് തിടെമ്പഴുന്നള്ളത്ത്.