അഴീക്കോട് :കേരളത്തിലെ മന്ത്രിമാരും പിണറായി വിജയനും തമ്മിൽ അഭിനവ തുഗ്ലക്ക് ആകാനുള്ള മത്സരത്തിലാണെന്ന് യൂത്ത് കണ്ണൂർ ജില്ല സെക്രട്ടറി പി സി നസീർ . സേവ് കേരള മാർച്ച് പ്രചാരണാർത്ഥം അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ കുറ്റ വിചാരണ യാത്ര അഴീക്കലിൽ ഉദ്ഘാടനം ചെയ്തു.
അഷ്ക്കർ കണ്ണാടിപ്പറമ്പിന് പതാക പി സി നസീർ കൈമാറി .അജ്മൽ മാങ്കടവ് അധ്യക്ഷനായി.സി പി റശീദ് , കെ കെ ഷിനാജ് അസനാഫ് കാട്ടാംമ്പള്ളി , മിദ്ലാജ് എ എൻ അസ്ഹർ പാപ്പിനിശേരി , റിജാസ് , ബശീർ അഹമ്മദ് , കെപി ഹാരിസ് ,ഷാജിർ പ്രസംഗിച്ചു .വിവിധ കേന്ദ്രങ്ങളിൽ ജബ്ബാർ പൊയ്തുംകടവ് , കെവി അശ്രഫ് , അജീർ , ശബീബ് ഹനീഫ, മിസ്ബാഹ് ഫായിസ് പ്രസംഗിച്ചു പൂതപാറയിൽ സമാപന സമ്മേളനം കെ കെ ഷിനാജ് ഉദ്ഘാടനം ചെയ്തു .ഇന്ന് രാവിലെ കാട്ടാമ്പള്ളിയിൽ നിന്ന് ആരംഭിച്ച് പാപ്പിനിശേരി ഹാജിറോഡിൽ സമാപിക്കും