ചേലേരി : വളവിൽ ചേലേരി വണ്ണാത്തിക്കുണ്ട് വീട്ടിൽ കുഞ്ഞിക്കണ്ടി ഒതേനന്റെയും ഭാര്യ ശ്രീദേവി (ചീയേയി) യുടെയും സ്മരണാർത്ഥം കുടുബാംഗങ്ങൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സംഭാവന നൽകി.
മുൻ ചെയർമാൻ ഒ. വി. രാമചന്ദ്രൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ, മക്കളായ എം.കെ സൗദാമിനി, എം.കെ ചന്ദ്രൻ പൗത്രൻമാരായ രാമകൃഷ്ണൻ, ബാബു , മറ്റ് കുടുംബാംഗങ്ങളും സ്പർശനം ചാരിറ്റബിൾ പ്രവർത്തകരായ രഘൂത്തമൻ, കെ. ആർ. ദിനേശ് കുമാർ, പി. വിനോദ് തുടങ്ങിയവരും പങ്കെടുത്തു
1950 ലെ സേലം ജയിലിലെ വെടിവെപ്പിനെ തുടർന്ന് തുടയിൽ വെടിയുണ്ടയും പേറി 59 വർഷം ജീവിച്ചിരുന്ന ആളായിരുന്ന വളവിൽ ചേലേരി വണ്ണാത്തിക്കുണ്ട് വീട്ടിൽ കുഞ്ഞിക്കണ്ടി ഒതേനൻ.