കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ ദോത്തീ ഗിഫ്റ്റ് വിതരണോൽഘാടനം മുസ്‌ലിം ലീഗ് കമ്പിൽ ശാഖ ട്രഷറർ മുഹമ്മദ് കുഞ്ഞി എ. വി കുമ്മായക്കടവ് സഫ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഉസ്താദ് ഹാഫിള് അബ്ദുള്ള ഫൈസിക്ക് നൽകി നിർവഹിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ പി. പി, ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് അബ്ദുൾ കാദർ കെ. പി,മുത്തലിബ്. ടി,അഷ്‌റഫ് മൗലവി പന്നിയൂർ, മുഹമ്മദ് മൗലവി,ഹാഫിള് ബാസിത് ഫൈസി, ജുനൈദ് ദാരിമി എന്നിവർ പങ്കെടുത്തു.