ചേലേരി :- റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് കൊളച്ചേരിക്കാർക്ക് പതിവ് കാഴ്ചയാവുകയാണ്. വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോവുകയാണ്.
ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചേലേരി യു.പി സ്കൂളിന് സമീപത്തെ റോഡിൽ പൈപ്പ് പൊട്ടി ഉച്ചമുതൽ വെള്ളം പാഴാകുകയായിരുന്നു. പൈപ്പ് ഇടാൻ കുഴിയെടുക്കുമ്പോൾ കേടുപാടുകൾ സംഭവിച്ച വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്ന് തന്നെയാണ് വെള്ളം പാഴായി പോകുന്നു. തിങ്കളാഴ്ച
ഉച്ചക്ക് ശേഷം വാട്ടർ അതോറിറ്റി വെള്ളം വിട്ടതോടെയാണ് സംഭവം. പഞ്ചായത്ത് വിവിധ ഭാഗങ്ങളിലും ഇതിനു സമാനമായ സ്ഥിതിയാണ് ഉള്ളത്.അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.