മയ്യിൽ:-നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് പ്രതിനിധികൾ ആയ പഞ്ചാബ് സ്റ്റേറ്റ് ലൈബ്രേറിയൻ ഡോ. പ്രഭ്ജ്യോത്കൗർ, ആന്ധ്രപ്രദേശ് ജന വിജ്ഞാന വേദികയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ത്രിമൂർത്തുലു, വിശാഖ പട്ടണം പൂർണ ഗ്രന്ഥാലയ സേവാ സമിതി പ്രസിഡൻ്റ് ബി എൽ നാരായണ എന്നിവർക്ക് നവകേരള ഗ്രന്ഥാലയം സ്വീകരണം നൽകി. ഗ്രന്ഥാലയം ആരംഭിച്ച കാലഘട്ടത്തെക്കുറിച്ചും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സംവദിച്ചു. പഞ്ചാബിലെ ലൈബ്രറി പ്രവർത്തനങ്ങളെ സംബന്ധിച് ഡോ. പ്രഭ്ജ്യോത്കൗറും
ആന്ധ്രപ്രദേശിലെ ലൈബ്രറി പ്രസ്ഥാനത്തെക്കുറിച്ചും ജനങ്ങളുമായി സംവദിച്ചു. അപർണ ( കില) ബിനോയ് മാത്യൂ എന്നിവർ സംസാരിച്ചു. പി.കുഞ്ഞികൃഷ്ണൻ സ്വാഗതവും ജി.വി.അനീഷ് നന്ദിയും പറഞ്ഞു.