മയ്യിൽ : മയ്യിൽ ഗ്രാമപഞ്ചായത്ത് കിരണം പദ്ധതിയുടെ ഭാഗമായി കോറളായിത്തുരുത്തി ഗവ. എൽ പി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപെഴ്സൺ അനിത വി.വി യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. വി അജിത ഉദ്ഘാടനം ചെയ്തു.
കണ്ടക്കൈ ആയുർവേദ ആശുപത്രിയിലെ ഡോ.രാജേഷ് ക്യാമ്പിന് നേതൃത്വം നൽകി. പഞ്ചായത്ത് മെമ്പർ സുചിത്ര എ. പി , ഡോ.സുഗുണ.എസ്, ഷിബു.കെ, കെ.വി കാഞ്ചന വല്ലി , സ്മിത ടീച്ചർ , ആർ.പി മെഹറുന്നിസ ടീച്ചർ എന്നിവർ സംസാരിച്ചു.
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യോഗാ ക്ലാസ്സിന് നിധീഷ്. കെ നേതൃത്വം നൽകി.