കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിന് വേണ്ടി 8000 സ്ക്വയർ ഫീറ്റിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംഘട്ട ഫണ്ട് സമാഹരണം നടത്തി.
അബ്ദു പാപ്പിനിശ്ശേരി (ഖത്തർ) കോംപ്ലക്സ് വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജിക്ക് തുക കൈമാറി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ, എ.ടി മുസ്തഫ ഹാജി, സി.പി മായിൻ മാസ്റ്റർ, ഷഫീഖ് മാങ്കടവ്(ഖത്തർ), പി.പി ഖാലിദ് ഹാജി കമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.