പെരുമാച്ചേരി എയുപി സ്കൂൾ 121 ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 18 ശനിയാഴ്ച


പെരുമാച്ചേരി :-
പെരുമാച്ചേരി  എ യു പി സ്കൂളിന്റെ 121 ആം വാർഷികാഘോഷം  "സ്വരലയം 2023 ", ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ   ശ്രീ എം സി  കൃഷ്ണകുമാർ,ഹിന്ദി അധ്യാപിക ശ്രീമതി കെ വി വിനോദിനി  എന്നിവർക്കുള്ള യാത്രയയപ്പും  2023മാർച്ച് 18 ശനിയാഴ്ച   നടക്കും.

 വൈകുന്നേരം 5: 30 മുതൽ അംഗനവാടി, പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാവിരുന്നോടെ പരിപാടികൾക്ക്   തുടക്കമാവും.തുടർന്നുള്ള യാത്രയയപ്പ് സമ്മേളനം   മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സി കെ പ്രീതയുടെ അധ്യക്ഷതയിൽ  മയ്യിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത ഉദ്ഘാടനം ചെയ്യും.

 ഉപഹാരസമർപ്പണം തളിപ്പറമ്പ്  സൗത്ത് AEO  സുധാകരൻ ചന്ദ്രത്തിൽ നടത്തും. വിവിധ വ്യക്തികളുടെ   സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവു മെന്റുകൾ   തളിപ്പറമ്പ് സൗത്ത് ബിപിസി ശ്രീ ഗോവിന്ദൻ എടാടത്തിൽ  വിതരണം ചെയ്യും .കുട്ടികൾക്കുള്ള സമ്മാനവിതരണം  കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീമതി എം സജ്മ നിർവ്വഹിക്കും. 

കലാസാംസ്കാരിക നാടകരംഗങ്ങളിൽ   വ്യക്തിമുദ്ര പതിപ്പിച്ച  ശ്രീ എ അശോകൻ ചെറുപഴശ്ശി, ശ്രീ അനീഷ് ജിവി  ചെറുപഴശ്ശി എന്നിവരെ പ്രസ്തുത ചടങ്ങിൽ ആദരിക്കും.മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഖാദർകാലടി,പിടിഎ പ്രസിഡണ്ട് ശ്രീ വി കെ ഉണ്ണികൃഷ്ണൻ, മദർ പിടിഎ പ്രസിഡണ്ട്  ശ്രീമതി ഷീജ എ കെ,വിദ്യാലയ വികസന സമിതി ചെയർമാൻ ശ്രീ സി കെ പുരുഷോത്തമൻ,എസ് എസ് ജി അംഗം  ശ്രീ വി കെ നാരായണൻ   എന്നിവർ  ആശംസ നേരുന്നു .

കുട്ടികൾ അവതരിപ്പിക്കുന്ന  ദഫ്, ഒപ്പന, നൃത്ത നൃത്യങ്ങൾ, ഫ്യൂഷൻ ഡാൻസ്,   നാടകം,സംഗീത ശില്പം,അമ്മമാർ അവതരിപ്പിക്കുന്ന നൃത്തങ്ങൾ  എന്നിവ അരങ്ങേറും.

Previous Post Next Post