കണ്ണൂർ:- "ഒരുമിച്ചോർക്കാം " എന്ന് പേരിട്ട കണ്ണൂർ എസ് എൻ കോളേജിലെ ബി.എ. എക്കണോമിക്സ് 1979 - 82 ബാച്ച് ഇന്ന് ഗെറ്റ് ടുഗെതർ നടത്തുന്നു. കണ്ണൂർ ബ്രോഡ് ബീൻ സെനറ്റ് ഹാളിൽ ചേരുന്ന യോഗത്തിൽ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ വച്ച് ഇന്റർനാഷണൽ ബോഡി ബിൽഡറായ ശ്രീ.കൃഷ്ണകുമാറിനെയും കലയുടെ അമ്പതാം വർഷമാഘോഷിക്കുന്ന ആർട്ടിസ്റ്റ് ശശികലയെയും ആദരിക്കുന്നു.