കൂറ്റൻ മരം കടപുഴകി; ബൈക്കുകൾ തകർന്നു

 

 


മയ്യിൽ:-റോഡരികിലെ കൂറ്റൻ മരം കടപുഴകി വീണ് നിർത്തിയിട്ട ബൈക്കുകൾ തകർന്നു. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിൽ വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം. കഴിഞ്ഞ ദിവസം ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചാലുകൾ എടുക്കുന്നതിനിടെ മരത്തിന്റെ വേരുകൾ മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് ഉണങ്ങാൻ തുടങ്ങിയ മരമാണ് നിർത്തിയിട്ട ബൈക്കുകൾക്കു മേൽ പതിച്ചത്.

മലപ്പട്ടത്തെ കെ. വിജയൻ, ചൂളിയാട്ടെ നിജിൽ എന്നിവരുടെ ബൈക്കുകൾക്ക് കേടുപാടുകൾ പറ്റി. മറ്റു പത്തോളം ബൈക്കുകൾക്കും നിസ്സാരമായ കേടുപാടുകൾ ഉണ്ടായി. മയ്യിൽ വൈദ്യുതിഭവനിലെ ജീവനക്കാരും നാട്ടുകാരുമെത്തി മരം മുറിച്ചുമാറ്റി.

Previous Post Next Post