കുറ്റ്യാട്ടൂർ:-കൺമുന്നിൽ അച്ഛനും അമ്മയും കത്തിയമരുന്നതു നോക്കി നിൽക്കേണ്ടി വന്ന ഏഴുവയസുകാരി ശ്രീ പാർവതിയുടെ ശരീരം മരിച്ച പോലെ മരവിച്ചിരുന്നു.ഒന്നുറക്കെ വാവിട്ടു കരയാൻ പോലും ആ മകൾക്കു ശക്തിയില്ലാതായി. അമ്മയു ടെ വയറ്റിൽ തനിക്കായി പിറക്കാൻ പോകുന്ന കുഞ്ഞനിയൻ അല്ലെങ്കിൽ അനിയത്തിയെ ആദ്യം കാണാനുള്ള കൊതി കൊണ്ടായിരുന്നു അച്ഛനും അമ്മയ്ക്കുമൊപ്പം ശ്രീ പാർവതിയും ആശുപത്രിയി ലേക്കു പോയത്.
എന്നാൽ ആ കുരുന്നിനു വിധി കാത്തു വച്ചത് മറ്റൊന്നായിരുന്നു. ഒറ്റനിമിഷം കൊണ്ട് ഒരുലോകം തന്നെയാണ് ഈ കുരു ന്നിനു നഷ്ടമായത്. അവസാനമായി അച്ഛനും അമ്മയ്ക്കും ഒരു സ്നേഹ ചുംബനം നൽകാൻ പോലും കഴിയാതെ ശ്രീപാർവതി എല്ലാവർക്കും പൊള്ളുന്ന വേദനയായി. ഇതേ നിസഹായാവസ്ഥയായിരുന്നു റീഷയുടെ മാതാപിതാക്കൾക്കും മകളും മരുമകനും കത്തിതീരുമ്പോൾ ആ മാതാപിതാക്കൾ എന്റെ മക്കളേ എന്നുവിളിച്ച് അലറിക്കരയുകയായിരുന്നു. ആ നിലവിളി ശബ്ദം കണ്ടുനിന്നവർക്കെല്ലാം തീരാനോവായി.