കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് 5-ാം വാർഡിലെ കൊളച്ചേരി സെൻട്രലിലെ വി.വി ചന്ദ്രൻ - പി.പി രമ ദമ്പതികളുടെ മകൻ പി. പി അഭിനവ് വാഹനാപകടത്തിൽപെട്ട് ഗുരുതര പരിക്ക് പറ്റി ചികിത്സയിലാണ്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മംഗലാപുരം ഹൈലാന്റ് ആശുപത്രിയിൽ വച്ച് ഒരു മേജർ ഓപ്പറേഷന് വിധേയനാവുകയും ചെയ്തു. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയുള്ളു. തുടർ ചികിത്സയ്ക്കും മരുന്നുകൾക്കുമായി 10 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഈ തുക കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. ആയതിനാൽ പി.വി വത്സൻ മാസ്റ്റർ, അഡ്വ: കെ.പ്രിയേഷ്, സി.സത്യൻ എന്നിവർ രക്ഷാധികാരികളായി അഭിനവ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
സംഭാവനകൾ അയക്കേണ്ട അക്കൗണ്ട്
UPI ID : ABHINAVCHIKILSASAHAYAM@SBI
BANK : SBI KARINKALKUZHI BRANCH
A/c No. : 41624917581
IFSC : SBIN0070981
കൺവീനർ : പി. പി നാരായണൻ ( 9947962258) ചെയർമാൻ : എം.വി ഷിജിൻ ( 9061797805)
മുഴുവനാളുകളും കഴിയാവുന്ന സാമ്പത്തിക സഹായം നൽകി സഹായിക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അറിയിക്കുന്നു.