കണ്ണൂർ :പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് പെൻഷനേഴ്സ് ഫോറം കണ്ണൂർ വൃന്ദാവൻ ഹോട്ടൽ പാർട്ടി ഹാളിൽ വാർഷിക സ്നേഹ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ 2023 ലെ ഡയരക്ടറി പ്രകാശനം, 75 കഴിഞ്ഞ മെമ്പർമാരെ ആദരിക്കൽ, കലാ സാംസ്ക്കാരിക പരിപാടികൾ എന്നിവ യുമുണ്ടായിരുന്നു.
മുതിർന്ന അംഗമായ കെ.എ.ശങ്കരൻ നമ്പൂതിരിക്ക് ബുക്ക് നല്കിക്കൊണ്ട് രക്ഷാധികാരി മോഹൻ സ്കറിയ ഡയരക്ടറി പ്രകാശനം ചെയ്തു.
എഴുപത്തഞ്ചു വയസ്സ്കഴിഞ്ഞ എ.കെ. ജയമ്മ, പി.ഡി. ചെല്ലമ്മ, കെ.കെ. ശ്യാംകുമാർ, ടി.സരോജിനി, എം.കെ. ബാലൻ, ടി.പി.കുഞ്ഞിരാമൻ, കെ. ദാമാദരൻഎന്നിവരെ പൊന്നാട അണിയിച്ചു കൊണ്ട് ആദരിച്ചു. സംഗമത്തിൽ സിനിമാഗാനം, കവി താലാപനം, നർമ്മോക്തി എന്നീ പരിപാടികളുമുണ്ടായി.
ഫോറം പ്രസിഡണ്ട് പി.കെ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെ.പി.മുരളീധരൻ സ്വാഗതവും, വൈ: പ്രസിഡണ്ട് ജെ.സിന്ധു നന്ദിയും പറഞ്ഞു.