നണിയൂർ:-മേഖല ഇന്ത്യ ഫുട്ബാളിൽ ചാമ്പ്യൻന്മാരായ കേരള ടീമിന് വേണ്ടി മഹാരാഷ്ട്രയിൽ വെച്ച് നടന്ന മത്സരത്തിൽ കളിക്കുകയും മികച്ച സ്റ്റോപ്പർ ബാക്കായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത നണിയൂർ നമ്പ്രത്തെ സി. സച്ചിൻ സുനിലിനെ നണിയൂർ നമ്പ്രം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.
മയ്യിൽ യംങ്ങ് ചാലഞ്ചേർസ് സ്പോർട്ട്സ് ക്ലബ്ബ് മുൻ ഗോൾ കീപ്പർ സി. സുനിലിന്റെയും സുജിതയുടെയും മകനായ സച്ചിൻ സുനിൽ മയ്യിൽ IMNS GHSS പ്ലസ് വൺ വദ്യാർത്ഥിയാണ്. നണിയൂർ നമ്പ്രം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് എ. രമേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ' ശശിധരൻ മൊമെന്റോ നൽകി ആദരിച്ചു. ടി.എം ഇബ്രാഹിം, കെ. അജീഷ് എന്നിവർ സംസാരിച്ചു